ദോഹ: മരുഭൂമിയുടെ വശ്യതആസ്വദിക്കാനായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കുമായി 2026-2027 ശീതകാല ക്യാമ്പിംഗ് സീസണിലേക്കുള്ള (Winter Camping Season) രജിസ്ട്രേഷൻ തീയതികൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. മേഖലാടിസ്ഥാനത്തിലാണ് ഇത്തവണ രജിസ്ട്രേഷൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
സെൻട്രൽ റീജിയൺ (മധ്യ മേഖല): ഒക്ടോബർ 11 മുതൽ ഒക്ടോബർ 13 വരെ.
സൗത്തേൺ റീജിയൺ (തെക്കൻ മേഖല): ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 വരെ.
നോർത്തേൺ റീജിയൺ (വടക്കൻ മേഖല): ഒക്ടോബർ 17 മുതൽ ഒക്ടോബർ 21 വരെ.
നിർദ്ദിഷ്ട തീയതികളിൽ രാവിലെ 8:00 മണി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 'ബീഅ' (Bi'ah) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യാമ്പിംഗിനായി അപേക്ഷിക്കാം.
മരുഭൂമിയുടെയും തീരദേശത്തിന്റെയും പ്രകൃതിഭംഗിക്ക് കേടുപാടുകൾ വരുത്താതെ, സുരക്ഷിതമായി ശീതകാലം ആസ്വദിക്കാൻ നിഷ്കർഷിച്ചിട്ടുള്ള പൊതു നിയമാവലികൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ......
പ്രിറ്റോറിയ: വിദ്യാഭ്യാസ രംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും ആഗോളതലത്തിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഖത്തർ ഫൗണ്ടേഷന്റെയും (QF) 'എഡ്യൂക്കേഷൻ എബൗവ് ഓൾ' (EAA) ഫൗണ്ടേഷന്റെയും അധ്യക്ഷ എച്ച്.എച്ച്. ശൈഖ മൂസ ബിൻത് നാസറിന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവ്വകലാശാലയുടെ (UJ) ആദരം. ......
ദോഹ: അന്താരാഷ്ട്ര മുതിർന്ന പൗര ദിനത്തിന്റെയും (International Day of Older Persons) അറബ് മുതിർന്ന പൗര ദിനത്തിന്റെയും ഭാഗമായി ഒക്ടോബർ 1 മുതൽ 10 വരെ രാജ്യവ്യാപകമായി വിപുലമായ ബോധവൽക്കരണ പരിപാടികളും സമൂഹ കൂട്ടായ്മകളും സംഘടിപ്പിക്കാൻ ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയം (MSDF). മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി കെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായും കേന്ദ്രങ്ങളുമായും സഹകരിച്ചാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ ക്യാമ്പെയ്ൻ ഒരുക്കുന്നത്.
മുതിർന്ന പൗരന്മാരുടെ ക്ഷേമവും ജീവിതനിലവാരവും ഉറപ്പാക്കുക, അവരുടെ അവകാശങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമൂഹത്തിൽ ബോധവൽക്കരണം നടത്തുക, നാടിന്റെയും കുടുംബത്തിന്റെയും വളർച്ചയ്ക്ക് അവർ നൽകിയ സംഭാവനകളെയും അനുഭവസമ്പത്തിനെയും ആദരിക്കുക എന്നിവയാണ് ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്. ഇന്ററാക്ടീവ് ചുവർച്ചിത്രങ്ങൾ (Interactive Murals): ജിവാൻ ഐലൻഡിലും (Gewan Island) മ്ശൈറെബിലും (Msheireb) പൊതുജനങ്ങൾക്കായി സംവേദനാത്മക ചുവർച്ചിത്രങ്ങൾ ഒരുക്കും. ......
തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസം പിന്നിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുന്നണി കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. ......
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ഇന്ത്യാ മുന്നണിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നാണ് മമത വ്യക്തമാക്കിയത്. ......
കുറിച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എകെജി കോളനി കുമരങ്കരി വിനോദ്–രഞ്ജിനി ദമ്പതികളുടെ മകൾ മഹിമ (25) ആണ് മരിച്ചത്. ......
മേടം: തുടക്കത്തിൽ കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നടക്കണമെന്നില്ല. കലഹം, അഭിമാനക്ഷതം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യത.......
കൊച്ചി : മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കോര്‍പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ കൊച്ചി മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട് സിറ്റിവരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ പാത നിര്‍മ്മാണം, സ്റ്റേഷനുകളുടെ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, ലിഫ്റ്റ്, എസ്കലേറ്റര്‍, റെയില്‍, സിഗ്നലിംഗ്, ടെലി കമ്മ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍(എഎഫ്സി) സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. ......
ടെന്നസി: വധശിക്ഷ നടപ്പാക്കാൻ രണ്ട് തവണ മാരക മരുന്ന് കുത്തിവെച്ചിട്ടും മരണം സംഭവിച്ചില്ല. അമേരിക്കയിലെ ടെന്നസിയിൽ 50കാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ......
കാക്കനാട് ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐസിഡിഎസ് ഇടപ്പള്ളി പ്രോജക്ട് മൈത്രിപുരം 36 - ആം അങ്കണവാടിയുമായി സഹകരിച്ച്അന്താരാഷ്ട്ര വയോജന ദിനാചരണവും നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തൃക്കാക്കര നഗരസഭവൈസ് ചെയർപേഴ്സൺ അഡ്വ ഷെറീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ......